കൊളംബോ: ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ രാജ്യാന്തര ക്രിക്കറ്റ് മാമാങ്കത്തില്‍ ഭാരതവും ശ്രീലങ്കയും തമ്മില്‍ കലാശപ്പോരില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത് ഒമ്പതാം തവണ. നാളെ ഉച്ചയ്ക്ക് മൂന്നിനാണ് ഫൈനല്‍. ഏഷ്യാ കപ്പിന്റെ 16-ാം പതിപ്പാണ് ഇത്. ഇതുവരെ ഇരുടീമുകളും എട്ട് ഫൈനലുകളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ തവണ നേര്‍ക്കുനേര്‍ പോരാട്ടം വന്നിട്ടുള്ളതും ഇരുവരും തമ്മിലാണ്.
1984ലാണ് ഏഷ്യാകപ്പ് ക്രിക്കറ്റിന് തുടക്കമിട്ടത്. ആദ്യ പതിപ്പ് മുതല്‍ തുടങ്ങിയതായണ് ഭാരതം-ശ്രീലങ്ക ഫൈനലിന്റെ ചരിത്രം. ആദ്യത്തെ നാല് തവണയും ഭാരതം ലങ്കയെ തോല്‍പ്പിച്ചു(1984, 1988, 1991, 1995). ശ്രീലങ്ക ക്രിക്കറ്റില്‍ അപരാജിത ശക്തിയായി നിന്ന(1995-1999) കാലത്ത് എത്തിയ ഫൈനലില്‍ ഭാരതത്തെ ആദ്യമായി തോല്‍പ്പിച്ചു. 1997ല്‍ നടന്ന ടൂര്‍ണമെന്റില്‍ ശ്രീലങ്കയായിരുന്നു ആതിഥേയര്‍.
പിന്നീട് രണ്ട് തവണ ഇരുവരും ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ശ്രീലങ്കയാണ് കപ്പടിച്ചത്. 2010ല്‍ നടന്ന ഏഷ്യാകപ്പില്‍ മഹേനന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഭാരതം തിരിച്ചടിച്ച് കിരീടം സ്വന്തമാക്കി. ശ്രീലങ്കയിലായിരുന്നു പോരാട്ടം. അതിന് ശേഷം ഇതാദ്യമായാണ് ഭാരതവും ലങ്കയും ഫൈനലില്‍ കണ്ടുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: