ദുബായ്: ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഭാരതം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഷ്യാകപ്പിലെ പുറത്താകലിനെ തുടര്‍ന്ന് പാകിസ്ഥാന് ഒന്നാം സ്ഥാനത്ത് നിന്നും താഴേക്കു പതിച്ചു. ഓസ്ട്രേലിയയാണ് തലപ്പത്ത്.
ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് പാകിസ്ഥാന് ഏകദിനക്രിക്കറ്റിലെ ഒന്നാം റാങ്ക് നഷ്ടമായത്. 115 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്. ഏഷ്യാകപ്പ് ഫൈനലില്‍ പ്രവേശിച്ച ഭാരതം 116 പോയിന്റോടെയാണ് രണ്ടാം സ്ഥാനത്തേക്കെത്തിയത്. ഒന്നാമതെത്തിയ ഓസ്ട്രേലിയയ്ക്ക് 117 പോയിന്റുണ്ട്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഓസ്ട്രേലിയ ആതിഥേയര്‍ക്കെതിരെ ഏകദിന പരമ്പരയില്‍ നേടിയ തുടര്‍വിജയങ്ങളെ തുടര്‍ന്നാണ് മുന്നിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം തീരുന്ന മുറയ്ക്ക് കംഗാരുപ്പട ഇന്ത്യയിലെക്കെത്തും. ഏഷ്യാകപ്പ് ഫൈനലിന് ശേഷം നാട്ടിലെത്തുന്ന ഭാരതവും ഓസ്ടല്രേിയയും തമ്മില്‍ ഏകദിന പരമ്പര കളിക്കും. ലോകകപ്പിന് മുമ്പ് ഈ മൂന്ന് മത്സര പരമ്പര റാങ്കിങ്ങില്‍ വീണ്ടും മാറ്റങ്ങളുണ്ടാക്കിയേക്കും. ഭാരതവും ഓസ്ട്രേലിയയും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: