ന്യൂദല്‍ഹി: ഹിന്ദി സിനിമകളിലെ പ്രശസ്തമായ ഡയലോഗുകളിലൂടെ ഹിന്ദി ദിവസ് ആഘോഷിച്ചതിന് ഇസ്രായേല്‍ എംബസിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
എംബസിയുടെ ശ്രമം അതിശക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരമ്പര്യം, അന്തസ്സ്, അച്ചടക്കം എന്നിവയാണ് ഇസ്രായേല്‍ എംബസിയുടെ മൂന്ന് തൂണുകള്‍.
ഹിന്ദി സിനിമകളിലെ ഡയലോഗുകള്‍ ഉപയോഗിച്ച് ഹിന്ദി ദിവസ് ആഘോഷിച്ച ഇസ്രായേല്‍ എംബസിക്ക് അഭിനന്ദങ്ങളെന്നും പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. എംബസ്സിയും സര്‍ഗാത്മകതയെയും നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക