കോഴിക്കോട് : നിപ വ്യാപനത്തെതുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കില്ല. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകളില്‍ വരെ ക്ളാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിപ അവലോകന യോഗത്തിനുശേഷം ജില്ലാ കളക്ടര്‍ എ. ഗീത മാധ്യമങ്ങളെ അറിയിച്ചു.
അതിനിടെ കോഴിക്കോട് നിപ രോഗം പടര്‍ന്നത് കഴിഞ്ഞമാസം മുപ്പതിന് മരിച്ച മരുതോങ്കര സ്വദേശിയില്‍ നിന്നെന്നുറപ്പിച്ച് ആരോഗ്യ വകുപ്പ്. മരിച്ച മുഹമ്മദലിക്കും ലാബ് പരിശോധനയിലൂടെ നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മുഹമ്മദലി പനി ചികിത്സയ്ക്കായി എത്തിയ ആശുപത്രിയിലെ ലാബില്‍ സൂക്ഷിച്ചിരുന്ന സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. നിലവില്‍ നാലു പേരാണ് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. 83 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. എങ്കിലും 21 ദിവസം ക്വാറന്റീന് തുടരും.
സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി. ഇതില്‍ 327 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 29 പേര് മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ ചെറുവണ്ണൂര്‍ പ്രദേശം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. ചെറുവണ്ണൂര്‍ സ്വദേശിയായ 39 കാരന് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ മേഖല കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇയാളുടെ റൂട്ട് മാപ്പും പുറത്ത് വിട്ടു.
1080 പേര് സമ്പര്‍ക്കപട്ടികയിലുണ്ടെന്നും ഇതില്‍ 122 പേര് ഹൈറിസ്ക് വിഭാഗത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ 22പേര്, കണ്ണൂര്‍, തൃശൂര്‍3പേര്, വയനാട്ടില്‍ നിന്ന് ഒരാള്‍ എന്നിവര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: