തിരുവനന്തപുരം :കേരളത്തിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒഎംഎസ്എസ് ലേലത്തിലൂടെ കുറഞ്ഞ നിരക്കിൽ ഗോതമ്പ് ലഭ്യമാക്കും. ഗോതമ്പ് ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ/ ഉപയോക്താക്കൾ എന്നിവർക്കായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം -OMSS (D) വഴിയാണ് എഫ് സി ഐ ഡിപ്പോകളിലൂടെ ഗോതമ്പ് ലഭ്യമാക്കുന്നത്. ഗോതമ്പ് (FAQ) ക്വിന്റലിന് 2150 രൂപയും അല്ലെങ്കിൽ (URS) ക്വിൻറലിന് 2125 രൂപ നിരക്കിലാണ് നൽകുന്നത്. അതുപോലെ അരി ക്വിന്റലിന് 2900 രൂപയ്ക്കും ലഭ്യമാക്കും. വ്യാപാരികൾ / എംപാനൽ ചെയ്തവർ / അരി ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ എന്നിവർക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. https://www.valuejunction.in/fci/ സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറായ 1800 102 7136 ൽ ബന്ധപ്പെടുകയോ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: