പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫിന്‍സ ഐറിന് എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
ചാര്‍ജ് ചെയ്തുകൊണ്ട് പാട്ട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്ക്പറ്റിയത്, ഓണ്‍ലൈന്‍ വഴി 600 രൂപയ്ക്ക് വാങ്ങിയ ചൈനീസ് നിര്‍മിത കരോക്കെ മൈക്കാണ് പൊട്ടിത്തെറിച്ചത്.
ചാര്‍ജിലിട്ട് ഉപയോഗിച്ച് പാടുന്നതിനിടെ വലിയ ശബ്ദത്തോടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: