തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വേദിയിൽ പറഞ്ഞ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി നടൻ അലൻസിയർ. താൻ പറഞ്ഞതിൽ തെറ്റായിട്ടെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ആണില്ലെങ്കിൽ പെണ്ണും, പെണ്ണില്ലെങ്കിൽ ആണുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു പ്രതികരണം.
പരാമർശത്തിൽ ഖേദമില്ല. അതിൽ തന്നെ ഉറച്ച് നിൽക്കുന്നു താൻ പറഞ്ഞതിൽ തെറ്റായിട്ട് എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. താനൊരു സ്ത്രീ വിരോധിയല്ല. പക്ഷെ ഏകപക്ഷീയമാകരുത്. പുരുഷനും ഒരു പക്ഷമുണ്ട്. ആണില്ലെങ്കിൽ പെണ്ണില്ല… പെണ്ണില്ലെങ്കിൽ ആണില്ല. ശിവപാർവ്വതി സങ്കൽപ്പത്തെ എല്ലാവരും മറക്കുന്നു. അത് മറന്നിട്ട് എന്ത് കാര്യം.
ആരെയും ആക്ഷേപിക്കാൻ ലക്ഷ്യമിട്ട് പറഞ്ഞത് അല്ല. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളു. ഇല്ലാത്ത ആരോപണങ്ങളിൽ കുടുക്കാൻ ശ്രമിച്ചാൽ കുടുങ്ങില്ല. സ്ത്രീ പ്രതിമ എന്നെ പ്രലോഭിപ്പിക്കുന്നില്ല. സ്ത്രീയെ കാണിച്ച് പ്രലോഭിപ്പിക്കരുത് എന്നാണ് പറഞ്ഞത്. എന്തിനാണ് എല്ലാവർഷവും ഒരാൾ തന്നെ സൃഷ്ടിച്ച കലാസൃഷ്ടി തന്നെ കൈമാറികൊണ്ടിരിക്കുന്നത്. അതിലുള്ള സ്ത്രീവിരുദ്ധത എന്തുകൊണ്ടാണ് തോന്നാത്തത്. എന്തുകൊണ്ട് പുരുഷ ശിൽപ്പം കൊടുക്കുന്നില്ല. പറഞ്ഞതിൽ നാണക്കേട് ആയി ഒന്നും തോന്നുന്നില്ല. ആൺ ശിൽപ്പം നൽകിയാൽ അഭിനയം നിർത്തുമെന്നത് ആൺ കരുത്തോടെ തന്നെ പറഞ്ഞത് ആണെന്നും അലൻസിയർ പറഞ്ഞു.
ഇവിടെ സംവരണം മുഴുവൻ സ്ത്രീകൾക്കാണ് പുരുഷന് സംവരണം ഇല്ലെന്നും അലൻസിയർ പറയുന്നു. അവാർഡ് തുക 25000 ആയാലും 50.000 ആയാലും എപ്പോഴാണ് ട്രഷറിയിൽ നിന്ന് മാറാൻ പറ്റുകയെന്ന് നോക്കാമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: