Categories: Kerala

ഓൺലൈൻ മുഖേന വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; ആറ് വയസുകാരിക്ക് പരിക്ക്

Published by

പാലക്കാട്: കല്ലടിക്കോട് ചൈനീസ് നിർമിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. ഓൺലൈനിൽ നിന്നും അറുനൂറ് രൂപയ്‌ക്ക് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. എന്നാൽ ഇതിന്റെ നിർമാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാൽ പരാതി നൽകാൻ കഴിയുന്നില്ലെന്ന് കുടുംബം പറയുന്നു.

കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൽസിയ്‌ക്കാണ് പരിക്കേറ്റത്. കുട്ടി പാട്ട് പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. കരോക്കെ പാടുന്നത് കുട്ടി സ്വയം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കിൽ നിന്നുമുള്ള ശബ്ദം നിലക്കുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിർമിത മൈക്ക് എന്ന് മാത്രമാണ് ഓൺലൈനിൽ നിന്ന് വാങ്ങിയ മൈക്കിലുള്ളത്. ഇതിനാൽ തന്നെ കമ്പനിയുടെ പേര് വ്യക്തമല്ലാത്തതിനാൽ പരാതി നൽകാനായിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: PalakkadMike