രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ-1ന്റെ നാലാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. ഭൂമിയിൽ നിന്ന് അടുത്ത് 256 കിലോമീറ്ററിലും 121,973 കിലോമീറ്റർ അകലെയുമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഉള്ളത്. സെപ്റ്റംബർ 19-ന് ലഗ്രാഞ്ച് പോയിന്റ് അഥവാ എൽ-1 ലേക്കുള്ള യാത്ര ആരംഭിക്കും.
ഇതിന് മുന്നേ മൂന്ന് തവണയാണ് ആദിത്യ എൽ1 ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്.ആദ്യ ഘട്ട ഭ്രമണപഥം ഉയർത്തൽ സെപ്റ്റംബർ മൂന്നിനും രണ്ടാം ഘട്ട ഭ്രമണപഥം ഉയർത്തൽ അഞ്ചാം തീയതിയും മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ സെപ്റ്റംബർ 10-നുമാണ് വിജയകരമായി പൂർത്തിയാക്കിയത്. നാലാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: