ശ്രീനഗര്‍: പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വികെ സിംഗ്. ഭീകരര്‍ക്ക് ഓശാന പാടുന്ന പാകിസ്താന്റെ നയത്തിനെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
പാകിസ്താനെ ഒറ്റപ്പെടുത്തണം, അല്ലെങ്കില്‍ ഇത് സാധാരണ സംഭവമായി മാത്രം ഒതുങ്ങും. പാകിസ്താനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനന്തനാഗിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ മരണത്തില്‍ പ്രതികരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിനെ കുറിച്ച് നമ്മള് ചിന്തിക്കണം. അല്ലെങ്കില്‍ അവര്‍ ഇത് ഒരു സാധാരണ സംഭവമായി കരുതും. അവരെ സമ്മര്‍ദ്ദത്തിലാക്കണമെങ്കില്‍ അവരെ ഒറ്റപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ ഏറ്റമുട്ടല്‍ തുടരുകയാണ്. രണ്ട് ദിവസത്തിനിടെ മൂന്ന് സകൈനികരാണ് വീരമൃത്യു വരിച്ചത്. കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ധോനക്, ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണ് അനന്തനാഗില്‍ വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: