ബ്രസീലിയ: ബ്രസീലിലെ റിയോ ഡി ജനീറോയില് ഇന്ന് ആരംഭിക്കുന്ന റൈഫിള്, പിസ്റ്റള് ഷൂട്ടര്മാര്ക്കുള്ള ഐഎസ്എസ്എഫ് ലോകകപ്പില് ഒളിമ്പ്യന്മാരായ സൗരഭ് ചൗധരിയും അഞ്ജും മൗദ്ഗിലും ഇന്ത്യന് സംഘത്തെ നയിക്കും. ഇന്ത്യയില് നിന്ന് 16 അംഗ സംഘമാണ് പങ്കെടുക്കുന്നത്.
നവംബര് 18 മുതല് 27 വരെ ഖത്തറിലെ ദോഹയില് നടക്കുന്ന ഫൈനലിന് മുമ്പ് 2023 ലെ അവസാന റൈഫിള് ആന്ഡ് പിസ്റ്റള് ഐ എസ് എസ് എഫ് ലോകകപ്പാണ് റിയോ ടൂര്ണമെന്റ്. യൂത്ത് ഒളിമ്പിക് ഗെയിംസ് സ്വര്ണമെഡല് ജേതാവ് ചൗധരി ഇന്ത്യന് ടീമിലുണ്ട്. റിയോയില് 10 മീറ്റര് എയര് പിസ്റ്റള് ഇനത്തില് പങ്കെടുക്കും.
2018ലെ ഏഷ്യന് ഗെയിംസ് സ്വര്ണമെഡല് ജേതാവ് രാഹി സര്നോബത്തും റിയോയില് മത്സരിക്കുന്നു. വനിതകളുടെ വ്യക്തിഗത 10 മീറ്റര് എയര് റൈഫിള് ഇനത്തില് ഒളിമ്പ്യന് ഇളവേനില് വളറിവന് മത്സരിക്കും. ഈ മാസം 19ന് സമാപിക്കുന്ന റിയോ ഷൂട്ടിംഗ് ലോകകപ്പിലെ എല്ലാ ഫൈനലുകളും ഇന്ത്യയില് തത്സമയ സ്ട്രീമിംഗ് നടത്തും. ഈ വര്ഷം ഇതുവരെ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില് ഏഴ് സ്വര്ണവും നാല് വെള്ളിയും 12 വെങ്കലവും ഉള്പ്പെടെ മൊത്തം 23 മെഡലുകള് ഇന്ത്യന് ഷൂട്ടര്മാര് നേടിയിട്ടുണ്ട്. നിലവില് മെഡല് പട്ടികയില് ഇന്ത്യക്കാര് നാലാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: