കോഴിക്കോട്: നിപ സംശയിച്ച് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകള്‍ കൂടി നെഗറ്റീവായി. അതിനിടെ ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനക്കായി അയച്ചിട്ടുണ്ട്.
രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. രോഗികള്‍ കൂടിയാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും കൂടുതല്‍ കരുതാന്‍ കെഎംഎസ്സിഎല്ലിനോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിപ രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഇന്ന് പുതുതായി 234 പേരെ കണ്ടെത്തി. ആകെ 950 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 213 പേര് ഹൈ റിസ്സ്ക് പട്ടികയിലാണ്. സമ്പര്‍ക്കപ്പട്ടികയില്‍ 287 ആരോഗ്യ പ്രവര്‍ത്തകരാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: