ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്, യാന്ത്രിക തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് എന്റോള്‍ഡ് പേഴ്സണല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവിലേക്കാണ് വിജ്ഞാപനം. 18-22 വയസിനിടയുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നാംഘട്ടപരീക്ഷ ഡിസംബറില്‍ നടക്കും.
നാവിക് (ജനറല്‍ ഡ്യൂട്ടി)260, നാവിക് (ഡൊമാസ്റ്റിക് ബ്രാഞ്ച്)30, യാന്ത്രിക് (മെക്കാനിക്കല്‍)25, യാന്ത്രിക് (ഇലക്ട്രോണിക്സ്)20, യാന്ത്രിക് (ഇലക്ട്രോണിക്സ്)15 എന്നിങ്ങനെയാണ് ഒഴിവ്. നാവികിന് 21,700 രൂപയും യാന്ത്രികിന് 29,200 രൂപയുമാണ് അടിസ്ഥാനശമ്പളം. പുറമേ ഡിഎയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
യാന്ത്രികിന് പത്താംക്ലാസ് വിജയവും ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷന്‍ (റേഡിയോ പവര്‍) എന്‍ജിനിയറിങ്ങില്‍ മൂന്നുവര്‍ഷമോ നാലുവര്‍ഷമോ ഡിപ്ലോമ ആണ് യോഗ്യത അല്ലെങ്കില്‍ പ്ലസ്ടു വിജയവും ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷന്‍ (റേഡിയോ പവര്‍) എന്‍ജിനിയറിങ്ങില്‍ രണ്ടുവര്‍ഷമോ മൂന്നുവര്‍ഷമോ ഡിപ്ലോമയും.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവും ലഭിക്കും. സെപ്റ്റംബര്‍ 23 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് https://joinindiancoastguard.cdac.in/cgept/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: