ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ചയില്‍ ആറ് പൊലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശി അണക്കെട്ടില്‍ എത്തിയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെ ആണ് നടപടി.
ഇടുക്കി അണക്കെട്ടിലെ അതി സുരക്ഷ മേഖലയില്‍ താഴുകളിട്ടു പൂട്ടിയ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിനു ശേഷം വിദേശത്തേക്ക് പോയ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.
സംഭവത്തില്‍ വിശദ അന്വേഷണം വേണമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തീവ്രവാദം ബന്ധം ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കണം എന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: