ന്യൂദല്‍ഹി: ഏതാനും മാധ്യമ അവതാരകരെ ബഹിഷ്കരിക്കാന്‍ ഐ എന്‍ ഡി ഐ എ സഖ്യം തീരുമാനിച്ചു.പക്ഷപാതപരമായും ന്യായികരിക്കാനാകാത്തതുമായ രീതിയില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണിതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വെളിപ്പെടുത്തി.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ബുധനാഴ്ച ചേര്‍ന്ന ഇന്ത്യയുടെ ആദ്യ ഏകോപന സമിതി യോഗത്തിലാണ് ചില മാധ്യമ ചാനലുകള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. ബഹിഷ്കരിക്കേണ്ട അവതാരകരുടെ പേരുകള്‍ തീരുമാനിക്കാന്‍ ഏകോപന സമിതിക്ക് രൂപം നല്കി.
ചില അവതാരകര്‍ പ്രകോപനപരമായ സംവാദങ്ങള്‍ നടത്തുന്നു.ഞങ്ങള്‍ അവരുടെ പട്ടിക തയാറാക്കും. ഐ എന്‍ ഡി ഐ എ സഖ്യ സഖ്യത്തിലുളള പാര്‍ട്ടികള്‍ അവരുടെ ഷോകളില്‍ പോകില്ല-യോഗത്തില്‍ പങ്കെടുത്ത ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പറഞ്ഞു
ബഹിഷ്കരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേര് വിവരങ്ങള്‍ അടുത്ത ആഴ്ച പുറത്തുവിടും. അതേസമയം ബഹിഷ്കരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അമന് ചോപ്ര, അമീഷ് ദേവ്ഗണ്, അര്‍ണബ് ഗോസ്വാമി, സുഷാന്ത് സിന്‍ഹ, ചിത്ര ത്രിപാഠി, ദീപക് ചൗരസ്യ, റുബിക ലിയാഖത് എന്നിവര്‍ ബഹിഷ്കരിക്കപ്പെടുന്നവരുടെ പേരുകളില്‍ ഉള്‍പ്പെടുമെന്നാണ് പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: