പാട്ന : ബീഹാറിലെ മുസഫർപൂരിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വഞ്ചി മറിഞ്ഞ് പതിനാല് കുട്ടികളെ കാണാതായി. 34 കുട്ടികളായിരുന്നു വഞ്ചിയിൽ ഉണ്ടായിരുന്നത്. ഭാഗ്മതി നദിയിലാണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. ഇരുപത് കുട്ടികളെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നു.
ജില്ലാ മജിസ്ട്രേറ്റിനോട് നേരിട്ട് കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. മധുപൂർ പട്ടി ഘട്ടിന് സമീപമാണ് സ്കൂൾ കുട്ടികളുമായി പോയ വഞ്ചി മറിഞ്ഞത്. ഭാഗ്മതി നദിയിലൂടെ വഞ്ചിയിൽ യാത്ര ചെയ്തു വേണം ഈ കുട്ടികൾക്ക് എല്ലാ ദിവസവും സ്കൂളിലെത്താൻ. പതിവുപോലെ വ്യാഴാഴ്ച സ്കൂളിലേക്ക് തിരിച്ച കുട്ടികളാണ് അപകടത്തിൽ പെട്ടത്.
സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവും പിന്തുണയും നൽകുമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.
#WATCH | Boat carrying school children capsizes in Bagmati river in Beniabad area of Bihar's Muzaffarpur pic.twitter.com/TlHEfvvGYy
— ANI (@ANI) September 14, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: