ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. ഇടയ്‌ക്കിടെ പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് പരിസരമാകെ തണുപ്പും, നനവും നിലനില്ക്കുന്നതാണ് ഒച്ച് പ്രദേശമാകെ വ്യാപിക്കുവാന്‍ കാരണമാകുന്നത്.
കെട്ടിടങ്ങളുടെ ഭിത്തിയിലും, വാഷ്‌ബേസിന്‍, ശുചിമുറി തുടങ്ങിയ ഇടങ്ങളിലും ഇവയുടെ വ്യാപനം കൂടുതലാണ്. ഇതുമൂലം രോഗികളും കൂട്ടിരിപ്പുകാരും ഏറെ വിഷമിക്കുകയാണ്. ഇവയുടെ സാന്നിദ്ധ്യം മൂലം ആഹാരം കഴിക്കാന്‍ പോലും പലരും മടിക്കുന്നു. ഇവയെ നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നതാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: