തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൺസഷൻ പ്രായം വർദ്ധിപ്പിച്ച സർക്കാർ ഉത്തരവിനെതിരെ ബസ് ഉടമകൾ രംഗത്ത്. സർക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നാണ് ബസ് ഉടമകളുടെ വാദം. ബസ് ഉടമകളുമായി ചർച്ച നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്നും രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്നും ബസ് ഉടമകൾ ആവശ്യം ഉന്നയിച്ചു.
ബസുകളിലെ വിദ്യാർത്ഥി കൺസെഷന്റെ പ്രായപരിധി 25-ൽ നിന്നും 27 വയസായി വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയത്. സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ ആകില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു.
കൺസെഷൻ പ്രായപരിധി 18 വയസായി ചുരുക്കണം എന്നതായികുന്നു ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്റെ ആവശ്യം. 2010-ലെ സൗജന്യ നിരക്കാണ് ഇപ്പോഴും തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: