ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ ഇതേ വിഭാഗത്തിലെ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാൻ നിയമാനുമതി ഉണ്ടോ എന്ന വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീംകോടതി. ഇതിൽ നിയമഭേദഗതി ആവശ്യമാണോ എന്നത് സംബന്ധിച്ചും നിർദ്ദേശം തേടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.
ലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാർഗത്തെ ബാധിക്കുന്ന നയപരമായ വിഷയമാണിതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് ഒന്നുകൂടി പുതിയതായി പരിശോധിക്കണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. നയപരമായ തീരുമാനമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നും രണ്ട് മാസത്തിനകം തീരുമാനം എടുത്ത് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7,500 കിലോ വരെ ഭാരമുള്ള ട്രാൻസ്‌പോർട്ടട് വാഹനം ഓടിക്കാൻ ആകുമോ എന്ന വിഷയത്തിൽ സുപ്രീംകോടതി നേരത്തെ സഹായം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: