Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നീലംപേരൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരം പടയണി ഇന്ന്

ഇന്നും നാളെയുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരങ്ങള്‍ നീലംപേരൂര്‍ ക്ഷേത്രത്തിലേക്ക് ഒഴുകി എത്തും.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Sep 14, 2023, 07:30 pm IST
in News

ചങ്ങനാശ്ശേരി: നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരം പടയണി ഇന്ന് നടക്കും. ആഗസ്ത് 30ന് ചൂട്ടു പടയണിയോടെ ആരംഭിച്ച പടയണിക്കാലത്തിന് വല്യന്നത്തിന്റ എഴുന്നള്ളത്തോടു കൂടി ഒരു ഗ്രാമത്തിന്റെ സമര്‍പ്പണം പൂര്‍ത്തിയാകും.

ഇന്നും നാളെയുമായി വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരങ്ങള്‍ നീലംപേരൂര്‍ ക്ഷേത്രത്തിലേക്ക് ഒഴുകി എത്തും. ഇന്നലെ ഉച്ചക്ക് ഒന്നിന് ചിറമ്പ് കുത്ത് ആരംഭിച്ചു. പൂരം പടയണിയുടെ ഒരുക്കങ്ങള്‍ ഇതോടു കൂടിയാണ് തുടങ്ങിയത്.

വലിയന്നങ്ങളും, വലിയ കോലങ്ങളും ഉണ്ടാക്കുന്നതിനാവശ്യമായ 6 മുതല്‍ 8 അടിയോളം നീളം വരുന്ന വാഴപ്പോളയുടെ ചിറമ്പില്‍ ചെത്തിപ്പൂ വരി വരിയായി കുത്തി ഉണ്ടാക്കുന്നതാണ് ചിറമ്പ് കുത്ത്.

പൂരം പടയണി ദിവസം ഇവ വലിയ അന്നങ്ങളിലും, കോലങ്ങളിലും കുത്തി പിടിപ്പിക്കും. ഇന്നലെ രാത്രി 11ന് കുടം പൂജ കളി, തോത്താ കളി, വേലകളി തുടര്‍ന്ന് വേലയന്നങ്ങളുടെയും, അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത് നടന്നു. വേലകളിയാണ് മകം പടയണിയുടെ മുഖ്യ ആകര്‍ഷണം. ഈര്‍ക്കില്‍ നീക്കിയെടുക്കുന്ന തേങ്ങോലയില്‍ കൂവയിലകൊണ്ട് മനുഷ്യാകൃതിയില്‍ വേല പിള്ളേരെ കെട്ടിയുണ്ടാക്കുന്നു.

വേല അന്നത്തിന്റ അകമ്പടിയോടു കൂടി നല്ല താളത്തില്‍ ആറു കുട്ടികള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ കെട്ടിയുണ്ടാക്കിയ തേങ്ങോല കൈയില്‍ പിടിച്ചു നിലത്തോടു ചേര്‍ത്തു വെച്ച് കുനിഞ്ഞു നിന്ന് മുന്‍പോട്ടും, പിന്നോട്ടും ചാടി തുള്ളുകയും പടയണി ആചാര്യന്‍ ചെണ്ടമേളത്തോടു കൂടി താളത്തിന് വേല കളിപ്പാട്ട് പാടി കൊടുക്കുകയും, എല്ലാവരും അത് ഏറ്റുചൊല്ലുകയും ചെയ്യുന്നു.

വേലകളിക്ക് ശേഷം അടിയന്തിരക്കോലമായ അമ്പലക്കോട്ടയേയും എഴുന്നള്ളിക്കും. ഇന്ന് പൂരം പടയണി ദിവസം ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം രാവിലെ ആറിന് പടയണിക്കളത്തില്‍ നിറപണികള്‍ നടന്നു.

ഉച്ചക്ക് 12ന് ഉച്ച പൂജ, കൊട്ടിപ്പാടി സേവ, ഉച്ചക്ക് ശേഷം മഹാ പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന എന്നിവയും നടന്നു. എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാ മുറിയ്‌ക്കല്‍, രാത്രി 10ന് കുടം പൂജ കളി, 10.30ന് സര്‍വ്വ പ്രായശ്ചിത്തം, തുടര്‍ന്ന് അനുജഞ വാങ്ങല്‍, തോത്താകളി, 11ന് പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണം, 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്. അന്നങ്ങള്‍, കോലങ്ങള്‍, പൊയ്യന, സിംഹം എന്നിവയുടെ എഴുന്നള്ളിപ്പ് നടക്കും.

Tags: kottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.