കൗലൂണ്‍: ഹോങ്കോങ്ങിലെ കൗലൂണില്‍ നടക്കുന്ന ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ ഡബിള്‍സ് ജോഡി അശ്വിനി പൊന്നപ്പ- തനിഷ ക്രാസ്റ്റോ സഖ്യം പ്രീ-ക്വാര്‍ട്ടറില്‍ കടന്നു.
തനിഷയും അശ്വിനിയും ചൈനീസ് തായ്പേയിയുടെ ലീ ചിയാ ഹ്സിന്-ടെങ് ചുന്‍ ഹ്സുന് സഖ്യത്തെ 21-19 21-19 എന്ന സ്കോറിന് തോല്‍പ്പിച്ചു. ജപ്പാന്റെസ മയൂ മാറ്റ്സുമോട്ടോ-വകാന നഗഹാര സഖ്യത്തെയാണ് അടുത്തതായി നേരിടുക.
അതേസമയം, നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ലക്ഷ്യ സെന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. പ്രിയാന്‍ഷു രജാവത്ത് ജപ്പാന്റെ കാന്ത സുനേയാമയോട് 13-21, 14-21 എന്ന സ്കോറിന് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: