കാബൂള്‍: ചൈന താലിബാനുമായി കൂടുതല്‍ അടുക്കുന്നു. താലിബാന് സര്‍ക്കാരിന് കീഴില്‍ ചൈനയുടെ പുതിയ അംബാസഡര്‍ ചുതമലയേറ്റു.
ഒരു വിദേശരാജ്യത്ത് നിന്നും താലിബാന് ഭരിയ്ക്കുന്ന അഫ് ഗാനിസ്ഥാനില്‍ എത്തുന്ന ആദ്യ അംബാസഡറാണ് ചൈനയുടേത്. താലിബാന് പ്രസിഡന്റിന്റെ കാബൂളിലെ കൊട്ടാരത്തിലേക്കാണ് ചൈനയുടെ അംബാസഡര്‍ സാവോ ഷെങ് ചുമതലയേല്‍ക്കാന്‍ എത്തിയത്.
ചൈനയിലെ അംബാസഡര്‍ ചുമതലയേറ്റത് മറ്റ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്ക് എത്തിച്ചേരാനുള്ള സൂചനയാണെന്ന് താലിബാന് നേതാക്കള്‍ അറിയിച്ചു. യുഎസ് നേതൃത്വത്തിലുള്ള നേറ്റോ സേന പിന്മാറിയതിന് ശേഷം 2021 ആഗസ്തിലാണ് താലിബാന് അധികാരം പിടിച്ചെടുത്തത്. പക്ഷെ അതിന് ശേഷം താലിബാന് സര്‍ക്കാരിനെതിരെ ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആരും താലിബാന് ഭരണത്തെ നിയമപരം എന്ന് അംഗീകരിച്ചിട്ടില്ല.
ഇപ്പോഴും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അഷ് റഫ് ഘനിയാണ് ഐക്യാരാഷ്ട്രസഭയില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പൊലീസ് അകമ്പടിയോടെ എത്തിയ ചൈനയുടെ അംബാസഡര്‍ സാവോ ഷെങിനെ താലിബാന് നേതാക്കള്‍ വരവേറ്റു. താലിബാന് ഭരണകൂടത്തലവന്‍ മുഹമ്മദ് ഹാസ്സന്‍ അഖുണ്ഡിന്റെ നേതൃത്വത്തില്‍ ചൈനയുടെ പുതിയ അംബാസഡറെ വരവേറ്റു.
താലിബാന് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് കാബൂളിലേക്ക് ഒരു രാജ്യത്തിന്റെ അംബാസഡറെ ആഘോഷത്തോെടെ വരവേറ്റതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയും അഫ്ഗാനിസ്ഥാനും തമ്മില്‍ പ്രത്യേക ബന്ധം ഉണ്ടെന്ന് താലിബാന് നേതാവ് അമിര്‍ ഖാന് മുത്താഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: