വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി സ്ത്രീയടക്കം മൂന്നുപേരെ വിദ്യാനഗര്‍ പോലീസും എസ്പിയുടെ സ്‌ക്വാഡും പിടികൂടി. മുട്ടത്തൊടി ക്യാമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഖമറുന്നിസ (42), കൂടെ താമസിക്കുന്ന പി.എ.അഹമ്മദ് ഷരീഫ് (40), ചേരൂര്‍ മിഹ്റാജ് ഹൗസിലെ മുഹമ്മദ് ഇര്‍ഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സിഐ പി.പ്രമോദ്, എസ്‌ഐമാരായ ബാബു, സുമേഷ് എന്നിവരുടേയും ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ പടുവടുക്കത്ത് നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്. പന്നിപ്പാറ ഭാഗത്ത് നിന്ന് ബിസിറോഡ് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 14 ടി 5857 നമ്പറിലുള്ള വെള്ള മഹേന്ദ്ര കാര്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ 3.99 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയത്.
സുഹൃത്തായ അഹ്മദ് ഷരീഫിനെയും ഭാര്യയെയും ഉപ്പളയില്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരികയാണെന്നാണ് പറഞ്ഞത്. ഖൈറുന്നീസയുടെ ചൂരിദാറിന്റെ അരയില്‍ വനിതാ പോലീസുകാരിയായ സിവില്‍ പോലീസ് ഓഫീസര്‍ സബിത നടത്തിയ പരിശോധനയിലാണ് ടിഷ്യൂ പേപര്‍ പൊതി കണ്ടെത്തുകയും അതിനകത്ത് പ്ലാസ്റ്റിക് കവറില്‍ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തത്. ഉപ്പളയില്‍ നിന്ന് ഒരാള്‍ തന്നതാണെന്നും അയാളുടെ പേര് അറിയില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്. വില്‍പനയ്‌ക്കായി കൊണ്ടുപോവുകയായിരുന്ന മയക്കുമരുന്നാണ് ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: