കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിയതായി കാലിക്കറ്റ് സര്‍വകലാശാല. കണ്ടെയിന്മെന്റ് മേഖലയില്‍ ഉള്‍പ്പെട്ട കോളജുകളിലെ പരീക്ഷകളാണ് മാറ്റിയത്. കണ്ടെയിന്മെന്റ് മേഖലയിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോഗ്യ വകുപ്പ് നല്കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്നും പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ഏഴു ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയിന്മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ബാങ്കുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കും. അവശ്യ കടകളും മെഡിക്കല്‍ ഷോപ്പും മാത്രമാകും പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: