ശ്രീനഗര്‍: ഇന്ത്യന്‍ സേനയുടെ വീരനായികയായ കെന്റ് എന്ന പെണ് ശ്വാനന് വീരമൃത്യു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കെന്റ് വെടിയേറ്റ് മരിക്കുകയായിരുന്നു. തന്റെ യജമാനനെ രക്ഷിയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു കെന്റിന്റെ മരണം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ കെന്റിന് അനുകൂലമായ പോസ്റ്റുകള്‍ നിറയുകയാണ്.
Army dog 'Kent' martyred… Indian Army gave last salute.#JaiHind
#JammuKashmir #JointOperation #Terrorist #ImprovisedExplosiveDevice #IED #Kent #Armydogdies #anantnag #Encounter #TeJran pic.twitter.com/z4nxnvq9AG
— ALKA MANDAL (@Alka_Mandall) September 13, 2023
ഓടിരക്ഷപ്പെട്ട ഭീകരസംഘത്തെ കണ്ടെത്താന്‍ പട്ടാളക്കാരെ മുന്നില്‍ നിന്നും നയിച്ച് രജൗറിയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു കെന്റ്. പക്ഷെ പൊടുന്നനെ ഈ സംഘത്തിന് നേരെ ഒളിച്ചിരുന്ന ഭീകരരര്‍ നിറയൊഴിച്ചു. തന്റെ യജമാനനെ വെടിവെയ്പിനിടയില്‍ രക്ഷിക്കാന്‍ ശ്രമിച്ച കെന്റിനും വെടിയേല്‍ക്കുകയായിരുന്നു.
Wreath laying ceremony for the Indian Army dog Kent, who laid down her life while shielding a jawan in Rajouri encounter.#IndianArmy #Kent #Rajouri pic.twitter.com/sGZgnVvJIL
— TIMES NOW (@TimesNow) September 13, 2023
കെന്റിന്റെ അന്തിമോപചാരച്ചടങ്ങുകളില്‍ ജവാന്മാര് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കി. ജവാന്മാര് അന്ത്യാഭിവാദ്യം നല്‍കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കെന്റിന് വേണ്ടി ഒരുക്കിയ ശവപ്പെട്ടിക്ക് മുകളില്‍ നിരവധി റീത്തുകള്‍ പട്ടാളക്കാര്‍ സമര്‍പ്പിച്ചു.
21 ആര്‍മി യൂണിറ്റിലെ പെണ്‍നായയായ കെന്റിന്റെ മറ്റ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഒരു വീഡിയോയില്‍ കാട്ടുപുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഭീകരനെ കണ്ടെത്തുന്ന കെന്റിന്റെ മിടുക്ക് കാണാം. ആറ് വയസ്സുകാരിയായ കെന്റ് ലാബ്രഡോര്‍ വംശജയാണ്. തന്റെ യജമാനനായ പട്ടാളക്കാരനെ രക്ഷിയ്ക്കാന്‍ സ്വന്തം ജീവിതം ബലി നല്കിയ കെന്റിന്റെ അപൂര്‍വ്വ ധീരത എവിടെയും വാഴ്ത്തപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: