നെടുമങ്ങാട്: വിഷരഹിത ഭക്ഷണം ആഗ്രഹിച്ച് സ്വന്തം പുരയിടത്തില്‍ ജൈവ കൃഷി ആരംഭിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയിരിക്കുകയാണ് കല്ലറ നെല്ലിപ്പാറ കാട്ടിന്‍പുറം കാര്‍ത്തികയില്‍ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ടി. ചന്ദ്രബാബുവും കുടുംബവും. അഞ്ച് കൊല്ലമായി കൃഷി സപര്യയയാക്കി കൊണ്ടുനടക്കുന്ന ഇദ്ദേഹത്തോടൊപ്പം ഭാര്യ സുഗതബാബുവും മകന് അര്ജുന്ബാബുവും മരുമകള്‍ ശ്രീലക്ഷ്മിയും കൂടി സഹായത്തിനെത്തിയപ്പോള്‍ ജൈവപച്ചക്കറിയുടെ സ്വര്ഗീയവിളനിലമായി മാറി കാര്‍ത്തിക. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ ഉത്തമകൃഷി കുടുംബം പട്ടം നല്കി ഇവരെ ആദരിച്ചു.
15 സെന്റ്പുരയിടത്തില് നാലു സെന്റ് മുഴുവനും പാവല്‍, പയര്‍, വെണ്ട, പച്ചമുളക്, തക്കാളി, ചീര, കാബേജ്, കത്തിരി, വഴുതന, കോളിഫഌവര്‍ എന്നിവ നട്ടുവളര്‍ത്തി രാവിലെയും വൈകിട്ടുമായി നാലുപേര്‍ ഒരുമിച്ച് പരിശ്രമിച്ച് വിളയിച്ചെടുത്ത പച്ചക്കറികള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച്് മിച്ചം വരുന്നവ വില്‍ക്കും. എന്നാല്‍ വില്‍ക്കുന്ന പച്ചകറികള്‍ക്ക് വേണ്ടത്ര വില ലഭിക്കില്ലെന്ന സങ്കടവും അതോടൊപ്പം തത്തകള്‍ പയര്‍വര്‍ഗങ്ങള്‍ കൊത്തികൊണ്ടുപോകുന്നതും നഷ്ടമുണ്ടാക്കുന്നുവെന്നും ഇവര്‍ സങ്കടം പങ്കുവയ്ക്കുന്നു. മണ്ണിര കമ്പോസ്റ്റ്, ജീവാമൃതം, ഫിഷമിനോ ആസിഡ്, കൂടാതെ പിണ്ണാക്ക്, ശര്‍ക്കര എന്നിവയുടെ മിശ്രിതലായനി എന്നിവയാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. അതിനാന് തന്നെ ഓണം പോലുള്ള വിശേഷദിവസങ്ങളില്‍ വിഷരഹിത ഭക്ഷണം നല്കുന്നതില് സംതൃപ്തരാണെന്നും അവര്‍ പറയുന്നു. എയര്‍ഫോഴ്സ് ജീവിതകാലത്തിനുശേഷം എല്‍ഐസിയില്‍ ഓഫീസറായി അവിടെനിന്നും വിരമിച്ചശേഷം കുടുംബത്തോടൊപ്പം കൃഷിക്ക് സമയം കണ്ടെത്തുകയാണ് ചന്ദ്രബാബു. കൂടാതെ സ്വതന്ത്ര റസിഡന്റ് അസോസിയേഷന്റെ പ്രസിഡന്റും റസിഡന്റ്സ് കൂട്ടായ്മയായ ഫ്രാക്കിന്റെ ജനറല്‍ സെക്രട്ടറിയുമാണ് ചന്ദ്രബാബു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: