വ്ളാഡിവോസ്റ്റോക് :മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുകഴ്ത്തി വ്ളാഡിമിര്‍ പുടിന്. ഇന്ത്യ ഇതുവഴി സ്വന്തം രാജ്യത്തെ ഉല്പന്നങ്ങള് ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കുകയാണെന്നും അതുപോലെ റഷ്യയില്‍ റഷ്യയ്ക്കകത്ത് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കണമെന്നും പുടിന് ചൂണ്ടിക്കാട്ടി. മോദി എപ്പോഴും ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുന്നുവെന്നും പുടിന് പ്രശംസിച്ചു.
ഈസ്റ്റ് ഇക്കണോമിക് ഫോറത്തില്‍ മോദിയെ പുകഴ്ത്തുന്ന പുടിന്. വീഡിയോ കാണാം:
Watch: Russian President Vladimir Putin praises PM Modi's policies. Says, he is "doing the right thing in promoting the Make in India programme". Was speaking at the 8th Eastern Economic Forum. pic.twitter.com/u0u7Ko71gO
— Sidhant Sibal (@sidhant) September 12, 2023
റഷ്യയില്‍ നടക്കുന്ന ഈസ്റ്റ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേയാണ് പുടിന് മോദിയെ പുക്ഴത്തിയത്. ഇക്കാര്യത്തില്‍ മോദിയില്‍ നിന്നും നമ്മള് പ്രചോദനം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും പുടിന് പറഞ്ഞു.
ആഭ്യന്തര വ്യവസായങ്ങള്‍ ഉല്പാദിപ്പിക്കുന് ഉല്പന്നങ്ങളുടെ ഉപഭോഗം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ മോദി വര്‍ധിപ്പിക്കുകയാണ്. നമ്മളും ആഭ്യന്തര വ്യവസായങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് നമ്മുടെ അടുത്ത പങ്കാളിയായ ഇന്ത്യയുടെ ഈ മേഖലയിലെ വിജയം പിന്തുടരാവുന്നതാണ് – പുടിന് പറഞ്ഞു.
റഷ്യയില്‍ റഷ്യയ്ക്കുള്ളില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനം കൊണ്ടുവരണമെന്നും ഇന്ത്യ മോദിയുടെ നേതൃത്വത്തില്‍ കീഴില്‍ ഇത്തരം നയത്തിന് തുടക്കം കുറിച്ചു കഴിഞ്ഞെന്നും പുടിന് വ്യക്തമാക്കി.
“പണ്ട് റഷ്യയില്‍ രാജ്യത്തിനകത്ത് നിര്‍മ്മിച്ച കാറുകള്‍ ഇല്ലായിരുന്നു. പക്ഷെ ഇപ്പോഴുണ്ട്. ഈ കാറുകള്‍ മെഴ്സിഡസുമായും ഔഡിയുമായും താരതമ്യം ചെയ്യുമ്പോള്‍ തീരെ ലളിതമാണ്. പക്ഷെ ഇക്കാര്യത്തില്‍ നമ്മള് പങ്കാളികളെ അനുകരിക്കണം. ഉദാഹരണത്തിന് ഇന്ത്യ. അവര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ മോദി ശരിയായ കാര്യമാണ് ചെയ്യുന്നത്. മോദി ശരിയാണ്.” പുടിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: