ന്യൂദല്‍ഹി: ഒരു ഭാഗത്ത് മാധ്യമങ്ങളില്‍ പ്രചാരവേലയ്‌ക്കായി ഇന്ത്യ മുന്നണി എന്ന പേരില്‍ പ്രചാരം കൊഴുപ്പിക്കുമ്പോഴും കോണ്‍ഗ്രസും ആം ആദ്മിയും തമ്മിലുള്ള ഈഗോപ്പോര് തുടരുകയാണ്. പഞ്ചാബില്‍ എന്നതുപോലെ ഹരിയാനയിലും 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഹരിയാനയില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് യുദ്ധം ചെയ്യാന്‍ പ്രാപ്തരാണെന്ന് കോണ്‍ഗ്രസ് നേതാ വ് ഭൂപീന്ദര്‍ സിങ്ങ് ഹൂഡ പറഞ്ഞു. “ഹരിയാനയിലെ ആദംപൂരില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായി. നമ്മള്‍ ഒരു സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിക്കുമ്പോള്‍ നമുക്ക് അവിടെ വേണ്ടത്ര സ്വാധീനം ഉണ്ടായിരിക്കണം.”- ഭൂപീന്ദര്‍ സിങ്ങ് ഹൂഡ പറഞ്ഞു.
അതേ സമയം അടുത്തവര്‍ഷം (2024ല്‍) നടക്കാന്‍ പോകുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി എംപി സന്ദീപ് പഥക് പറഞ്ഞു.”ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും ആം ആദ്മി എല്ലാ സീറ്റുകളിലും മത്സരിക്കും. കാരണം, ഇവിടുത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു.”- ആം ആദ്മി എംപി സന്ദീപ് പഥക് പറഞ്ഞു.
അതിനിടെ ഹരിയാനയില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് വഴക്ക് മുര്‍ച്ഛിക്കുകയാണ്. ഒരു വശത്ത് ഭൂപേന്ദര്‍ സിങ്ങ് ഹൂഡയും മകനും എംപിയുമായി ദീപേന്ദര്‍ സിങ്ങ് ഹൂഡയും നിലകൊള്ളുമ്പോള്‍ മറുവശത്ത് ഷെല്‍ജ കുമാരിയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും അവര്‍ക്കെതിരെ ശക്തമായി കരുക്കള്‍ നീക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: