ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മധ്യപ്രദേശും ഛത്തീസ്ഗഡും സന്ദര്‍ശിക്കും. മധ്യപ്രദേശില്‍ 50,700 കോടി രൂപയുടെ പദ്ധതികള്‍ക്ക് മോദി തറക്കല്ലിടും.
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ ബിനാ റിഫൈനറിയിലെ പെട്രോകെമിക്കല്‍ കോംപ്ലക്സും സംസ്ഥാനത്തുടനീളമുള്ള പത്ത് പുതിയ വ്യവസായ പദ്ധതികളും ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
460 കോടിയിലധികം രൂപ ചെലവില്‍ ‘പവര്‍ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മാനുഫാക്ചറിംഗ് സോണ്‍, നര്‍മദാപുരം’ വികസിപ്പിക്കും. ഇത് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള കാരണമാകും.
ഛത്തീസ്ഗഡില്‍ ആറായിരത്തി 350 കോടി രൂപയുടെ സുപ്രധാന റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കും.
പരിപാടിയില്‍ ഛത്തീസ്ഗഡിലെ ഒമ്പത് ജില്ലകളിലായി 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പ്രധാന് മന്ത്രി – ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യത്തിന്റെ കീഴിലാണ് ഈ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: