അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയുടെ ഡിജിറ്റല്‍ ഹൗസ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു.
ദേശീയ ഇ-വിധാന്‍ ആപ്ലിക്കേഷന്‍ പദ്ധതിയുടെ സമാരംഭത്തിന് ശേഷം നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി, ‘ഒരു രാജ്യം ഒരു ആപ്ലിക്കേഷന്‍’ നിയമസഭയുടെ പ്രവര്‍ത്തനത്തിന് വേഗതയും സുതാര്യതയും കൊണ്ടുവരുമെന്ന് പറഞ്ഞു. തങ്ങളുടെ നിയോജക മണ്ഡലത്തിലെ പൗര•ാര്‍ അഭിമുഖീകരിക്കുന്ന പ്രാദേശിക പ്രശ്നങ്ങള്‍ മികച്ച രീതിയില്‍ ഉന്നയിക്കാന്‍ ജനപ്രതിനിധികളെ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
ഡിജിറ്റലൈസേഷനുശേഷം നിയമസഭയ്ക്ക് മറ്റ് സഭകളിലെ മികച്ച രീതികള്‍ ഇവിടെയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. സഭയില്‍ സ്ത്രീകളുടെ രാഷ്‌ട്രീയ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും രാഷ്‌ട്രപതി അടിവരയിട്ടു.
ഊര്‍ജം, സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളില്‍ ഗുജറാത്തിന്റെ സംഭാവനകളെ രാഷ്‌ട്രപതി അഭിനന്ദിച്ചു. ഇന്ന് ഓഫീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും രാഷ്‌ട്രപതി അഭിനന്ദിച്ചു.
ഗുജറാത്ത് നിയമസഭയുടെ ചരിത്ര നിമിഷമാണിതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ഭരണത്തില്‍ കാര്യക്ഷമതയും സുതാര്യതയും കൊണ്ടുവന്ന സംസ്ഥാനത്തെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ഉപയോഗത്തിനായി ഓരോ എംഎല്‍എക്കും രണ്ട് ടാബ്ലറ്റുകള്‍ നല്‍കിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ ശങ്കര്‍ ചൗധരി പറഞ്ഞു. ഗാന്ധിനഗറിലെ രാജ്ഭവനില്‍ നിന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ഭവ രാജ്യവ്യാപക പ്രചാരണത്തിന് രാഷ്‌ട്രപതി തുടക്കം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: