തൃശൂർ: ഗുരുവായൂരിൽ ജന്മാഷ്ടമി ദിനത്തിൽ നൃത്തമാടിയ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും തിരുപ്പതി ക്ഷേത്രത്തിൽ ഉറിയടിച്ച് നൃത്തമാടും. തിരുമല തിരുപ്പതി ദേവസ്ഥാനത്ത് 17-ന് ബ്രഹ്‌മോത്സവം ആരംഭിക്കും. 22-ാം തീയതി ഗുരുവായൂർ സംഘം ഇവിടെത്തി ഉറിയടിയും ഗോപികാനൃത്തവും അവതരിപ്പിക്കും. അഷ്ടമിരോഹിണി നാളിൽ മമ്മിയൂർ ക്ഷേത്രത്തിൽ നായർ സമാജം നടത്തുന്ന ആഘോഷങ്ങളിൽ ഉറിയടിക്കുന്ന കൃഷ്ണനും സതീർഥ്യരും ഗോപികാ നൃത്തവും ഏറെ ശ്രദ്ധേയമാണ്.
സംഘത്തെ ഉറിയടിക്കായി ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നലെ നായർ സമാജം ജനറൽ കൺവീനർ വി അച്യുത കുറുപ്പിന് ലഭിച്ചിരുന്നു. ഉറിയടിക്കായി കായംകുളത്ത് നിന്നുള്ള മേള സംഘവും ഒപ്പമുണ്ടാകും. അമ്പതിലേറെ ആളുകളാണ് രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: