കൊച്ചി: കഴിഞ്ഞ ദിവസം എന്‍ഐഎ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന് സെയ്ദ് നബീല്‍ അഹമ്മദിനെ ചൊദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളിലെ വന്‍ വ്യവസായികളില്‍ നിന്നു പണം കവരാനും പദ്ധതിയിട്ടതായും ക്രൈസ്തവ മതപണ്ഡിതനെ വധിക്കാന്‍ ലക്ഷ്യമിട്ടതായും വെളിവായി. എന്‍ഐഎ കസ്റ്റഡിയിലുളള തൃശ്ശൂര്‍ സ്വദേശി നബീലിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്.
കൊള്ളയടിക്കേണ്ട ക്ഷേത്രങ്ങളുടെയും വ്യവസായികളുടെയും പട്ടിക തയാറാക്കി. ചില വ്യവസായികളെ ലക്ഷ്യംവയ്ക്കുകയും കവര്‍ച്ചയ്ക്കുള്ള ആസൂത്രണം ആരംഭിക്കുകയും ചെയ്തു. വിദേശത്തു നിന്നുള്ള ഫണ്ടിനു പുറമേ കൂടുതല്‍ ഫണ്ട് കണ്ടെത്താനായിരുന്നു ഐഎസ് കേരള മൊഡ്യൂളിന്റെ പദ്ധതികള്‍.
നേരത്തേ അറസ്റ്റിലായ തൃശ്ശൂര്‍ മതിലകം സ്വദേശി ആഷിഫ്, ഷിയാസ് സിദ്ദിഖ്, സെയ്ദ് നബീല്‍ അഹമ്മദ്, ഇനിയും പിടിയിലാകാനുള്ള മറ്റൊരാള്‍ എന്നിവരായിരുന്നു ഗൂഢാലോചനകളില്‍ പങ്കാളികള്‍. നബീല്‍ ഐഎസിന്റെ കേരള അമീറായിരുന്നു. കേരള മൊഡ്യൂള്‍ രൂപീകരണത്തിന്റെയും സ്ഫോടന പദ്ധതികളുടെയും മുഖ്യ ആസൂത്രകന്‍ ആഷിഫാണ്.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പരിശീലന കേന്ദ്രങ്ങളും, ഒളിത്താവളങ്ങളുമുണ്ടായിരുന്നു. ഇതിനു പുറമേ ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും ഭീകര ഗ്രൂപ്പുകളുമായും ബന്ധമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഐഎസ് ഗ്രൂപ്പുകളിലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലെത്തി രഹസ്യയോഗങ്ങള്‍ക്കും ആയുധ പരിശീലനത്തിനുമുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിഎഫ്ഐ സ്ലീപ്പര്‍ സെല്ലുകളും ഇവര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തൃശ്ശൂരും പാലക്കാടും നടന്ന രഹസ്യയോഗങ്ങളില്‍ പങ്കെടുത്തവരെല്ലാം കേരളം, തമിഴ്നാട് കേന്ദ്രീകരിച്ചുള്ള രഹസ്യയോഗങ്ങളിലുമുണ്ടായിരുന്നു. വ്യാജ രേഖകളോടെ ചെന്നൈ വിമാനത്താവളം വഴി നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോള്‍ പിടിയിലായ സെയ്ദ് നബീല്‍ അഹമ്മദും ഇത്തരം യോഗങ്ങളുടെ ഭാഗമായി.
പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവര്‍ത്തനം ശക്തമാക്കാനുള്ള ആലോചനകള്‍. നബീല്‍ ഖത്തറിലായിരുന്നപ്പോഴാണ് ഐഎസുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ബലപ്പെടുത്താന്‍ തുടങ്ങിയത്. കേരളത്തില്‍ തങ്ങളുടെ യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കാനും നബീലിന്റെ നേതൃത്വത്തില്‍ പദ്ധതിയിട്ടു.
ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും ആസൂത്രണവും നിര്‍വഹിച്ചിരുന്നവരില്‍ ഒരാള്‍ രണ്ടാം പ്രതിയായ നബീലാണ്. കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു നബീല്‍. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ സൂത്രധാരനാണ് നബീലെന്ന് എന്‍ഐഎ കണ്ടെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: