വാഷിംഗ്ടൺ : ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളില്‍ ഒന്നാണ് ഹിന്ദു മതമെന്ന് അംഗീകരിച്ച അമേരിക്കയിലെ ഫ്ലോറിഡ നഗരം നവംബർ ‘ഹിന്ദു പൈതൃക മാസമായി’ ആചരിക്കാന്‍ തീരുമാനിച്ചു.അമേരിക്കയിലെ ജോര്‍ജ്ജിയ നഗരം ഒക്ടോബറില്‍ ഹിന്ദു പൈതൃകമാസം ആചരിച്ചതിന് പിന്നാലെയാണ് ഫ്ലോറിഡയും അതേ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബ്രോവാർഡ് കൗണ്ടി അധികൃതർ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി.
പ്രസിഡന്‍റ് ജോൺ ആഡംസ്, മാർട്ടിൻ ലൂഥർ കിംഗ് തുടങ്ങിയ നൂറുകണക്കിന് അമേരിക്കക്കാരെ സ്വാധീനിച്ച ഒന്നാണ് ഹിന്ദു മതം. ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ മതങ്ങളിലൊന്നായ ഹിന്ദുമതത്തിന് 100-ലധികം രാജ്യങ്ങളിലായി 120 കോടി ഹിന്ദുമത വിശ്വാസികള്‍ ഉണ്ട്. അവരുടെ പൊതു പാരമ്പര്യത്തെയാണ് സനാതന ധർമ്മം എന്നും വിളിക്കുന്നത്. അതിൽ സ്വീകാര്യത, പരസ്പര ബഹുമാനം, സ്വാതന്ത്ര്യം, സമാധാനം എന്നിവ ഉള്ളടങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: