ന്യൂദല്‍ഹി: 2024 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പദ്മ പുരസ്‌കാരങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ നാമനിര്‍ദേശങ്ങള്‍ ഈ മാസം 15 വരെ സമര്‍പ്പിക്കാം. രാഷ്‌ട്രീയപുരസ്‌കാര പോര്‍ട്ടലില്‍(േേവു:െ//മംമൃറ.െഴീ്.ശി)ആണ് നി
ര്‍ദേശങ്ങളും ശിപാര്‍ശകളും സമര്‍പ്പിക്കേണ്ടത്. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ എന്നീ പദ്മ അവാര്‍ഡുകള്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങളാണ്. കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രവും എന്‍ജിനീയറിങ്ങും, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വീസ്, വ്യാപാരവും വ്യവസാവും തുടങ്ങിയ എല്ലാ മേഖലകളിലും വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍, സേവനം എന്നിവയ്‌ക്കാണ് പുരസ്‌കാരം നല്കുന്നത്. ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്മ അവാര്‍ഡിന് അര്‍ഹതയില്ല.
പദ്മ അവാര്‍ഡുകള്‍ ജനങ്ങളുടെ പദ്മയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാ പൗരന്മാരോടും സ്വയം നാമനിര്‍ദേശം ഉള്‍പ്പെടെയുള്ള നാമനിര്‍ദേശങ്ങളും ശിപാര്‍ശകള്‍ നല്കാന്‍ ആവശ്യപ്പെട്ടത്. സ്ത്രീകള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, സമൂഹത്തിന് നിസ്വാര്‍ത്ഥ സേവനം നല്കുന്നവര്‍, ദിവ്യാംഗര്‍ എന്നിവരില്‍ നിന്ന് മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടേണ്ട കഴിവുള്ള വ്യക്തികളെ തിരിച്ചറിയാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തണം.
നാമനിര്‍ദേശങ്ങള്‍, ശിപാര്‍ശകള്‍ രാഷ്‌ട്രീയ പുരസ്‌കാര പോര്‍ട്ടലില്‍ (https://awards.gov.in) ലഭ്യമായ ഫോര്‍മാറ്റില്‍ വ്യക്തമാക്കിയിട്ടുള്ള പ്രസക്തമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിരിക്കണം. ആഖ്യാന രൂപത്തില്‍ പരമാവധി 800 വാക്കുകളുടെ അവലംബം ഉള്‍പ്പെടെ, അതത് മേഖലയില്‍ ശിപാര്‍ശ ചെയ്യുന്ന വ്യക്തിയുടെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍, സേവനം വ്യക്തമായി രേഖപ്പെടുത്തണം.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ (https://m-ha.gov.in) വെബ്സൈറ്റിലും പത്മ അവാര്‍ഡ് പോര്‍ട്ടലിലും (https://padm-aawards.gov.in) ‘അവാര്‍ഡുകളും മെഡലുകളും’ എന്ന തലക്കെട്ടില്‍ ലഭ്യമാണ്. ഈ അവാര്‍ഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിനൊപ്പം വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: