Categories: India

പാകിസ്ഥാനില്‍ നിന്നുള്ള 108 കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം

പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ വലിയ വിവേചനമാണ് നേരിടുന്നത്

Published by

അഹമ്മദാബാദ്: പാകിസ്ഥാനില്‍ നിന്നുള്ള 108 കുടിയേറ്റക്കാര്‍ക്ക് ഗുജറാത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി പൗരത്വം നല്‍കി. അഹമ്മദാബാദ് ജില്ലാ കളക്ടര്‍ പ്രവീണ ഡികെ, അഹമ്മദാബാദ് എംഎല്‍എമാര്‍, സിന്ധ് ന്യൂനപക്ഷ കുടിയേറ്റക്കാരുടെ സംഘടനാ അധ്യക്ഷനും അംഗങ്ങളും 108 ഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

പാകിസ്ഥാനില്‍ നിന്നുളള 1200-ലധികം ഹിന്ദു പ്രവാസികള്‍ക്ക് ഇതുവരെ അഹമ്മദാബാദ് ജില്ലാ കളക്ടറേറ്റ് ഇന്ത്യന്‍ പൗരത്വം നല്‍കി.2016ലെയും 2018ലെയും ഗസറ്റ് വിജ്ഞാപനങ്ങള്‍ അനുസരിച്ചാണിത്.

ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗര്‍, കച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് പൗരത്വ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ച് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് അധികാരമുണ്ട്. പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ വലിയ വിവേചനമാണ് നേരിടുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by