ചേരപ്പള്ളി: കേരള വനവാസി വികാസകേന്ദ്രം അഗസ്ത്യകുടീരം ബാലികാസദനം കോട്ടൂരില്‍ പുതുതായി പണികഴിപ്പിച്ച ‘ശങ്കര്‍ജി സ്മാരകമന്ദിരം’ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന് ഉദ്ഘാടനം ചെയ്തു. വനവാസി കല്യാണ്‍ ആശ്രമം ദക്ഷിണ ക്ഷേത്രീയ മഹിളാപ്രമുഖ് ദയാവരി മുഖ്യപ്രഭാഷണം നടത്തി. ബാലികാസദനം പ്രസിഡന്റ് ബി. രാധാകൃഷ്ണന് അധ്യക്ഷനായി. സെക്രട്ടറി ടി. ഷിബു, സുധീര്‍, നീലിമ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: