മാറനല്ലൂര്‍: അഗസ്ത്യ വനമേഖലയിലെ ആണ്‍കുട്ടികള്‍ക്ക് ദിശാബോധവും വിദ്യാഭ്യാസവും നല്‍കുന്നതിന് കാട്ടാക്കടയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ബാലാശ്രമത്തിന് പുതിയ മന്ദിരം ഒരുങ്ങുന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അഗസ്ത്യ ബാലാശ്രമത്തിന്റെ പുതിയ മന്ദിരത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു. ദശാബ്ദങ്ങളായി ആഗ്രഹിച്ച വളര്‍ച്ചയുടെ പാതയിലാണ് ഇന്ന് ഭാരതമെന്നും അനുയോജ്യരായവരുടെ കൈകളിലേക്ക് ഭാരതത്തിന്റെ ഭരണചക്രം എത്തിയെന്നും ബ്രഹ്മപാദാനന്ദ സരസ്വതി പറഞ്ഞു.
പങ്കജകസ്തൂരി ഗ്രൂപ്പ് എംഡി ഡോ. എന്‍. ഹരീന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം എ.ആര്. മോഹനന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സംഘചാലക് പ്രൊഫ. കെ. അരവിന്ദാക്ഷന്, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, അര്ജുന് അസോസിയേറ്റ്സ് മേധാവി ബി. അര്ജുനന്, ബാലാശ്രമം സെക്രട്ടറി ആര്. ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പതിനൊന്ന് വര്‍ഷമായി അഗസ്ത്യ സേവാസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലാശ്രമത്തില്‍ വനവാസി മേഖലയിലെ നിര്‍ധനരായ 18 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്. അന്‍പത് കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളോടെ 6000 ചതുരശ്ര അടിയില്‍ ഇരുനിലകളിലായാണ് പുതിയ മന്ദിരം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: