‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ‘ദ വാക്സിൻ വാറി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. കൊവിഡ് മഹാമാരിക്കെതിരെ പൊരുതാൻ വാക്സിൻ(കൊവാക്സിൻ) കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞരുടെ പോരാട്ടമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പല്ലവി ജോഷി, നാനാ പടേകര്‍, പല്ലവി ജോഷി, റെയ്‍മ സെൻ, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്‍തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, ഇന്ത്യൻ ആംഗ്യഭാഷ എന്നിവയിൽ ചിത്രം 2023 സെപ്റ്റംബർ 28-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആകെ 10 ഭാഷകളിലാകും റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക