ന്യൂഡല്‍ഹി: ഭാരതീയ വ്യോമയാന മേഖലയുടെ വളര്‍ച്ച ത്വരിതഗതിയില്‍ മുന്നേറുന്നുവെന്ന് അമേരിക്കന്‍ ബഹുരാഷ്ട്ര വിമാന കമ്പനിയായ ബോയിംഗ്. വളരാനുള്ള എല്ലാ ഘടകങ്ങളും രാജ്യത്ത് സുലഫമാണ്. വിമാനങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ലഭിക്കുന്ന ഇടവുമാണിതെന്ന് ബായിംഗ് പ്രസിഡന്റ് സലില്‍ ഗുപ്ത പറഞ്ഞു.
വ്യോമയാന മേഖലയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താനായി 100 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളും പ്രഖ്യാപിച്ചു. പൈലറ്റുമാര്‍ക്കും മൊക്കാനിക്കുകള്ക്കുമായി പരിശീലനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.
ലോകവ്യാപകമായി വ്യോമയാന മേഖലയ്ക്ക് തിരിച്ചടികള്‍ നേരിടുമ്പോഴാണ് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഭാരതം മികച്ച മുന്നേറ്റം നടത്തുന്നത്. ഇതാണ് ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: