രാജ്യത്ത് ആദ്യമായി യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന എടിഎം രാജ്യത്ത് അവതരിപ്പിച്ചു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ യുപിഐ സംവിധാനം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയുന്ന 6,000 എടിഎമ്മുകള്‍ ബാങ്ക് ഓഫ് ബറോഡയാണ് രാജ്യവ്യാപകമായി ആരംഭിച്ചത്.
ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവര്‍ക്കും യുപിഐ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ്. നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ സേവനം യാഥാര്‍ത്ഥ്യമാക്കിയത്. എടിഎമ്മുകളില്‍ നിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ കഴിയുന്ന ഇന്റര്‍ഓപ്പറബിള്‍ കാര്ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നടപ്പാക്കിയത്.
ആദ്യം എടിഎം സക്രീനില്‍ തെളിഞ്ഞ് വരുന്ന യുപിഐ കാര്ഡ്ലെസ് ക്യാഷ് ഓപ്ഷന് തെരഞ്ഞെടുക്കുക. തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന തുക രേഖപ്പെടുത്തുക. എടിഎം സ്ക്രീനില്‍ തെളിഞ്ഞ് വരുന്ന ക്യൂആര്‍ കോഡ് യുപിഐ ആപ്പ് ഉപയോഗിച്ച് സ്കാന്‍ ചെയ്ത് പണം പിന്‍വലിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: