Categories: India

ഇന്ത്യ മുന്നണി സനാതനധര്‍മ്മത്തെ പരിഹസിക്കുന്നു;രാഹുല്‍ഗാന്ധിയുടം ഉദ്ധവ് താക്കറെയും മൗനം വെടിയണം: അനുരാഗ് താക്കൂര്‍

സനാതനധര്‍മ്മത്തെ പരിഹസിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ രാഹുല്‍ഗാന്ധിയും ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെയും മൗനം പാലിക്കുകയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍.

Published by

ന്യൂദല്‍ഹി: സനാതനധര്‍മ്മത്തെ പരിഹസിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ രാഹുല്‍ഗാന്ധിയും ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെയും മൗനം പാലിക്കുകയാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പ്രസ്താവിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ഡിഎംകെ നേതാവും എംപിയുമായ എ.രാജ കഴിഞ്ഞ ദിവസം സനാതന ധര്‍മ്മത്തെ എയ് ഡ്സിനോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്തത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍മാര്‍ സനാതനധര്‍മ്മ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞ മറുപടി ഇതാണ്: “ഞാന്‍ ഉപനിഷത്തും ഭഗവദ് ഗാതിയും വായിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി ചെയ്യുന്നതില്‍ ഒന്നിലും ഹിന്ദുമതവുമായി ബന്ധപ്പെട്ട ഒന്നും കാണുന്നില്ല. ”

എന്നാല്‍ ഇത്തരം വളച്ചുകെട്ടലുകള്‍ കൊണ്ടൊന്നും കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി മൗനം വെടിഞ്ഞ് സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയണമെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഭാരതവും ഇന്ത്യയും തമ്മിലുള്ള വാഗ്വാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ചിലര്‍ ഭയവും ആശയക്കുഴപ്പവും പരത്താന്‍ ശ്രമിക്കുകയാണെന്നും ജീവിതം മുഴുവന്‍ നുണ പറയാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക