ന്യൂദല്‍ഹി: 18ാമത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് രാജ്യത്തെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിശിഷ്ടവസ്തുക്കള്. കശ്മീരിലെ കുങ്കുമപൂവ് മുതല്‍ ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്നുള്ള അത്തര്‍ വരെ ഈ സ്നേഹ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ലോകപ്രശ്തമായ ഡാര്‍ജിലിങ് തേയിലയും അരക്കു കാപ്പിപൊടിയും സുഗന്ധ വസ്തുക്കള്‍, സുന്തര്‍ബനിലെ തേന്‍, കശ്മീരി പഷ്മിന ഷാള്‍, ഖാദി സ്കാര്‍ഫ്, കാഞ്ചീവരം ബനാറസി മേലങ്കികള്‍, ഇന്ത്യയുടെ ജി 20 അധ്യക്ഷതയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്മാരക നാണയം, സ്റ്റാമ്പ് ഇവയെല്ലാമാണ് വിദേശ പ്രതിനിധികള്‍ക്ക് നല്കിയ സന്ദൂക്ക് എന്നറയിപ്പെടുന്ന സമ്മാനപ്പെട്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ലോകശ്രദ്ധ നേടിയ ഈ വസ്തുക്കള്‍ക്കിടയില്‍ കേരളത്തിന്റെ കലാസ്പര്‍ശവുമുണ്ട്. കേരളത്തിലെ കരകൗശലവിദഗ്ധര്‍ കരിമരം കൊണ്ടുണ്ടാക്കിയ ജാളി പെട്ടിയിലാണ് സ്പെയിന് പ്രധാനമന്ത്രിയുടെ പത്നിക്കുള്ള ബനാറസി സില്‍ക്കില്‍ നിര്‍മിച്ച ഷാള്‍ സമ്മാനിച്ചത്.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കരകൗശലവസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും സമാഹാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ സമ്മാനങ്ങള്‍.
ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും സമാനതകളില്ലാത്ത കരവിരുതിനും ഗുണനിലവാരത്തിനും ഉദാഹരണമാണ് ഇവയില്‍ ചില സമ്മാനങ്ങള്‍. ചിലത് നമ്മുടെ രാജ്യത്തിന്റെ തനതായ ജൈവ വൈവിധ്യത്തിന്റെ പ്രതിഫലനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: