കാഞ്ഞിരപ്പള്ളി: നടൻ മമ്മൂട്ടിയുടെ സഹോദരി ആമിനയെന്ന നസീമ അന്തരിച്ചു. 70 വയസായിരുന്നു. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പിഎം സലീമിന്റെ ഭാര്യയാണ്.
മമ്മൂട്ടി, നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് മറ്റു സഹോദരങ്ങൾ. മക്കൾ: ജിബിൻ സലീം (ബ്രൂണെ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു, മുനീർ. ബാപ്പ ഇസ്മയിലും ഉമ്മ ഫാത്തിമയുമാണ്. കഴിഞ്ഞ ഏപ്രിൽ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: