രാജ്യത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ചന്ദ്രയാൻ-3യുടെ സ്മരണാർത്ഥം പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ച് ടെക്‌നോ. ഈ വർഷം മാർച്ചിൽ ടെക്‌നോ സ്പാർക് 10 പ്രോ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന്റെ മൂൺ എക്‌സ്‌പ്ലോറർ എഡിഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ടെക്‌നോ സ്പാർകിന്റെ ചാന്ദ്ര പര്യവേക്ഷണ പതിപ്പിന് 11,999 രൂപയാണ് വില.
ഇതിൽ പ്രധാന സവിശേഷത ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ഫോണിന്റെ ലെതർ ബാക്ക് ഫിനിഷാണ്. വെള്ളയും ചാര നിറവും കലർന്ന രീതിയിലാണ് ഫോണിന്റെ പിൻഭാഗം അവതരിപ്പിച്ചിരിക്കുന്നത്. ഇക്കോ സിലിക്കൺ ലെതർ ബാക്ക്, ട്രിപ്പിൾ മാട്രിക്‌സ് മൂൺ ടൈപ്പ് ക്യാമറ ഡിസൈൻ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്.
8GB LPDDR4x + 8GB വെർച്വൽ റാമും 128GB സ്റ്റോറേജുമുള്ള ടെക്‌നോ സ്പാർക് 10 പ്രോക്ക് കരുത്ത് പകരുന്നത് മീഡിയടെക് ഹീലിയോ ജി88 എന്ന പ്രൊസസറാണ്. 90Hz റിഫ്രഷ് റേറ്റും 270Hz ടച്ച് സാമ്പ്‌ളിങ് റേറ്റുമുള്ള 6.78-ഇഞ്ച് FHD+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി മുൻ ക്യാമറയുമാണുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: