കോട്ടയം: ചാനല്‍ തുടങ്ങാന്‍, ചങ്ങനാശ്ശേരി അതിരൂപത ബാങ്കില്‍ നിന്നെടുത്ത വായ്പ കുടിശികയായതോടെ ബാങ്ക് ലേല നടപടികളിലേക്ക്.
ഫോളോ മീ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് തുടങ്ങാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വസ്തു പണയത്തിന്മേലാണ് വായ്പ എടുത്തത്. ഈ ഭൂമിയാണ് ലേലം ചെയ്യാന്‍ തീരുമാനി
ച്ച് ബാങ്ക് പരസ്യം ചെയ്തിരിക്കുന്നത്. കമ്പനിയുടെ അഞ്ച് നിയുക്ത പാര്‍ട്ണര്‍മാരില്‍ നിന്നും പണം ഈടാക്കുമെന്ന് ബാങ്കിന്റെ ലേല വില്‍പന നോട്ടീസില്‍ പറയുന്നു.
തോമസ്‌ജോണ്‍, ബിജു ജോണ്‍, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം, റവ. കെ.വി. ജോണ്‍, ജസ്റ്റിന്‍ തോമസ് മാത്യു എന്നിവരാണ് ഫോളോ മീ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ നിയുക്ത പാര്‍ട്ണര്‍മാര്‍. ഈ കമ്പനിയുടെ സ്റ്റാറ്റസ് ഇപ്പോഴും ആക്ടീവ് എന്നാണ് കാണുന്നത്.
വായ്പാ തുകയും പലിശയും ചേര്‍ത്ത് 9,46,76,032 (ഒമ്പത് കോടി നാല്‍പ്പത്തിയാറ് ലക്ഷത്തി എഴുപത്തിയാറായിരത്തി മുപ്പത്തിരണ്ട്) രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തിരുവനന്തപുരം ചാല ശാഖയിലാണ് വസ്തു പണയപ്പെടുത്തിയിരിക്കുന്നത്.
പാര്‍ട്ണര്‍മാരായ തോമസ് ജോണ്‍, ജോണ്‍ വര്‍ക്കി എന്നിവരുടെ പേരിലുള്ള ചങ്ങനാശേരി കങ്ങഴ വില്ലേജ് പരിധിയില്‍ വരുന്ന 1.3 ഏക്കര്‍ വസ്തു, കങ്ങഴ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട 1800 ചതുര ശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം എന്നിവ പണയം വച്ചാണ് വായ്പ എടുത്തത്. ഇവ ഈ മാസം 29 ന് ലേലം നടത്തുമെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലേല നോട്ടീ സില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആറ് മാസം മുമ്പ് ഇത് ഒത്തുതീര്‍പ്പിലാക്കിയെന്നാണ് അതിരൂപതാ അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: