ന്യൂദല്‍ഹി: അടുത്ത വര്‍ഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം ഭക്തര്‍ മടങ്ങുമ്പോള്‍ ഗോധ്ര കലാപം ആവര്‍ത്തിച്ചേയ്ക്കുമെന്ന ഭീതി പരത്തുന്ന പ്രസ്താവനയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തെക്കുറിച്ചുള്ള മകന്റെ പ്രസ്താവന കേട്ട് ബാല്‍ താക്കറെ പോലും അമ്പരന്നു കാണുമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ഇതിന് മറുപടി നല്കി.
അയോധ്യാ ക്ഷേത്രം പണി പൂര്‍ത്തിയാകണമെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിച്ച നേതാവാണ് ബാല്‍ താക്കറെ. അദ്ദേഹം തന്റെ മകന് എന്ത് പറ്റിയെന്ന് കരുതിക്കാണും. ഒരു കാര്യം ഉറപ്പാണ്. വോട്ടിന് വേണ്ടി ഇന്ത്യ എന്ന പ്രതിപക്ഷമുന്നണി ഏതറ്റം വരെയും പോകും.- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അയോധ്യാ ക്ഷേത്ര നിര്‍മ്മാണകാലത്ത് ഞാന്‍ ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച അഭിഭാഷകനാണ്. സുപ്രീംകോടതി തന്നെയാണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. രാജ്യത്ത് എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായോ? അതാണ് നമ്മുടെ സംസ്കാരം. – രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇതുപോലെയുള്ള വില കുറഞ്ഞ പ്രസ്താവന നടത്തിയാല്‍ ഞാന്‍ തന്നെ ശ്രീരാമനോട് ഉദ്ധവ് താക്കറെ പോലെയുള്ളവര്‍ക്ക് നല്ല ബുദ്ധി നല്‍കണേ എന്ന് പ്രാര്‍ത്ഥിയ്ക്കും. – അദ്ദേഹം പറഞ്ഞു.
ഉദ്ധവ് താക്കറെ പറഞ്ഞതെന്ത്?
അയോധ്യാക്ഷേത്ര നിര്‍മ്മാണത്തിന് ബിജെപി രാജ്യത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നും വലിയ തോതില്‍ ഹിന്ദുക്കളെ അയോധ്യയിലേക്ക് ക്ഷണിയ്ക്കും. ഇവര്‍ മടങ്ങിപ്പോകുമ്പോള്‍ ഗോധ്ര കലാപം പോലെ എന്തെങ്കിലും ഉണ്ടാകും. – മഹാരാഷ്ട്രയിലെ ജല്ഗാവണില് നടത്തിയ പ്രകോപനപരമായ പ്രസംഗത്തില്‍ ഉദ്ധവ് താക്കറ പറഞ്ഞു.
ഗുജറാത്തിലെ ഗോധ്രയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത് കര്‍സേവകര്‍ യാത്ര ചെയ്ത തീവണ്ടി ബോഗി ഒരു സമുദായം കത്തിച്ചത് മൂലമാണ്. അയോധ്യാക്ഷേത്രോദ്ഘാടനത്തെ ഗോധ്ര കലാപവുമായി ഉദ്ധവ് താക്കറെ സാമ്യപ്പെടുത്തിയതിന് യാതൊരു യുക്തിയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: