കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തിനിടയില്‍ ഭക്തയുടെ തലയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് പരിക്ക്.
കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര നിവേദ്യത്തില്‍ അനിതകുമാരി (58)യുടെ തലയിലാണ് കഴിഞ്ഞദിവസം രാവിലെ 5 മണിയോടെ നിര്‍മ്മാല്യ ദര്‍ശനത്തിനിടെ ഗണപതി ഹോമം തൊഴുതു നില്‍കുമ്പോള്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു തലയില്‍ വീണ് പരിക്ക് പറ്റിയത്. ഉടനെ അനിത കുമാരിക്ക് ദേഹസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
കോടിക്കണക്കിനു വരുമാനമുള്ള ക്ഷേത്രത്തില്‍ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അത്യാവശ്യം വേണ്ട അറ്റകുറ്റപണികള്‍ നടത്താന്‍ പോലും ദേവസ്വം ബോര്‍ഡു തയ്യാറാവുന്നില്ല എന്ന് വ്യാപക പരാതിയാണ് നിലവിലുള്ളത്. ക്ഷേത്ര വിശ്വാസികള്‍ അല്ലാത്തവര്‍ ക്ഷേത്ര ഉപദേശക സമിതി ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളില്‍ എത്തിയതും ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങളില്‍ കാര്യമായ നടപടി ഉണ്ടാകുന്നില്ല. ക്ഷേത്രത്തിനകവും ശ്രീകോവിലും ചോന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നടപടി ഇല്ല.
ദര്‍ശനതിനെത്തുന്ന ഭക്തജനങ്ങള്‍ പ്രാണ ഭയത്തോടെ ക്ഷേത്രത്തിനുള്ളില്‍ കയറേണ്ട അവസ്ഥയാണ് നിലവില്‍. മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപനം നടത്തി ആറാമത്തെ വര്‍ഷവും മൂന്നാമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കാലാവധി തികയ്‌ക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രഖ്യാപനമായി നില്‍ക്കുകയാണ് മാസ്റ്റര്‍ പ്ലാന്‍. സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതിയ്‌ക്കും ദേവസ്വം ബോര്‍ഡിനും എതിരെ കടുത്ത പ്രതിഷേധമാണ് സ്ഥിരമായി നിര്‍മ്മാല്യ ദര്‍ശനത്തിനെത്തുന്ന ഗണപതി ഭക്തയായ അനിതകുമാരി ഉന്നയിച്ചത്.
അനിതകുമാരി പറയുന്നതിങ്ങനെ:
പതിവ് പോലെ രാവിലേ 4.30 നു കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനത്തിന് എത്തിയതാണ്. ഗണപതി ഹോമം തൊഴുതു നിൽകുമ്പോൾ ക്ഷേത്രത്തിന്റെ കോൺക്രീറ്റ് പാളികൾ തലയിലേക്ക് വീണു. തലയിൽ പരിക്കും പറ്റി. ദേഹാസ്വാസ്ഥ്യം ഉണ്ടായി.
ആരോട് പരാതി പറയാൻ ആരോടു ചോദിക്കാൻ…. ഇത്തരം സാഹചര്യം ഒഴിവാക്കണം.
ദേവസ്വം ബോർഡിന് വഞ്ചികളിലെ പണം മാത്രമാണ് ലക്ഷ്യം. ഇത്തരം പോരായ്‌മകൾ ദേവസ്വം ബോർഡിനെ ചൂണ്ടി കാണിച്ച് പരിഹരിക്കേണ്ട ക്ഷേത്ര ഉപദേശക സമിതി പൂർണ്ണ പരാജയമാണ്. പലർക്കും ദൈവ വിശ്വാസമോ ക്ഷേത്രത്തിനുള്ളിൽ കയറുകയോ ഇല്ല. ക്ഷേത്രത്തിൽ നടക്കേണ്ട പൂജകളെ പറ്റി അറിയുകയോ ഇല്ല. ക്ഷേത്രത്തിൽ നടക്കേണ്ട ചടങ്ങുകൾക്ക് കാലത്തമാസം വരെഉണ്ടാകുന്നുണ്ട്. . ഗണപതിയുടെ അനുഗ്രഹം തുകൊണ്ടാണ് കൂടുതൽ അപകടം പറ്റാഞ്ഞത്. ചോർ ന്നൊലിക്കുന്നത് കൊണ്ട് ക്ഷേത്രത്തിലെ ശാന്തിമാർ പോലും കടുത്ത പ്രയാസം അനുഭവിക്കുന്നത്. ഇനിയെങ്കിലും ഈ ശോചനീയാവസ്ഥ പരിഹരിക്കപെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: