സാങ്കേതിക രംഗത്ത് പ്രകടമായ മാറ്റം കൊണ്ടുവന്ന ടെലികോം കമ്പനിയാണ് റിലയന്‍സ്. പിന്നാലെ എഐ വിപ്ലവത്തിനൊരുങ്ങുകയാണ് അംബാനിയുടെ റിലയന്‍സ്. രാജ്യത്തിന് സ്വന്തമായി ഭാഷ മോഡല്‍ വികസിപ്പിക്കാനാണ് നീക്കം.
ഇതിനായി യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയുമായി സഹകരണം ഉറപ്പാക്കും. സൂപ്പര്‍ ചിപ്പ്, എഐ സൂപ്പര്‍ കമ്പ്യൂട്ടിംഗ് സേവനമായ ഡിജിഎക്സ് ക്ലൗഡ് എന്നിവ എന്‍വിഡിയ നല്‍കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന മാതൃക രാജ്യത്ത് വിവിധ മേഖലകളില്‍ ഉപകാരപ്രദമാകും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയും ഗവേഷണ വിദ്യാര്‍ത്ഥികളെയും ഈ മാതൃക സഹായിക്കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തദ്ദേശീയ ഭാഷകളില്‍ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: