‘കരുടന്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴില്‍ വരവറിയിക്കാന്‍ ഉണ്ണി മുകുന്ദന്. വെട്രിമാരനാണ് പുതിയ ചിത്രത്തിന്റെ സംവിധാനം. സൂരിയും ശശികുമാറുമാണ് സിനിമയിലെ നായക കഥാപാത്രങ്ങള്‍. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്നു. കാക്കി സട്ടൈ, എതിര് നീച്ചല്‍, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തില്‍.
യുവന് ശങ്കര്‍ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശര്‍മ, മൊട്ട രാജേന്ദ്രന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സിനിമയുടെ ചിത്രീകരണം കുംഭകോണത്ത് ആരംഭിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ്ണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.
സീഡന് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന് അഭിനയിക്കുന്ന തമിഴില്‍ ചിത്രമാണ് ഇത്. വിടുതലൈക്ക് ശേഷം വെട്രിമാരനും സൂരിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: