ന്യൂദല്‍ഹി: ജി20 ഉച്ചകോടിക്കിടെ 2023 സെപ്റ്റംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ജൂലൈ 14ന് ഫ്രഞ്ച് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി 2023 ജൂലൈയില്‍ പ്രധാനമന്ത്രി മോദിയുടെ പാരീസ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രസിഡന്റ് മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനം.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ വിജയത്തില്‍ പ്രസിഡന്റ് മാക്രോണ്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ഇക്കാര്യത്തില്‍ ഫ്രാന്‍സിന്റെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ‘ഹൊറൈസണ്‍ 2047’ മാര്‍ഗരേഖ, ഇന്‍ഡോപസഫിക് മാര്‍ഗരേഖ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയിലെ മറ്റ് കാര്യങ്ങളുടെ പുരോഗതി എന്നിവയുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷിബന്ധം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
പ്രതിരോധം, വ്യവസായികസ്റ്റാര്ട്ടപ്പ് സഹകരണം ഉള്‍പ്പെടെ ബഹിരാകാശമേഖല, എസ്എംആര്എഎംആര് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള പങ്കാളിത്തം ഉള്‍പ്പെടെ ആണവോര്‍ജം, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം, നിര്‍ണായക സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, ഊര്‍ജം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, ദേശീയ മ്യൂസിയം സഹകരണം, ഇരു രാജ്യത്തേയും ജനങ്ങളുമായുള്ള പരസ്പര സമ്പര്‍ക്കം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
A very productive lunch meeting with President @EmmanuelMacron. We discussed a series of topics and look forward to ensuring India-France relations scale new heights of progress. pic.twitter.com/JDugC3995N
— Narendra Modi (@narendramodi) September 10, 2023
ഇന്തോപസഫിക് മേഖല ഉള്‍പ്പെടെയുള്ള സുപ്രധാന അന്താരാഷ്ട്ര, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകള്‍ കൈമാറുകയും പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്തു.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി)യുടെ പ്രഖ്യാപനത്തെ അവര്‍ സ്വാഗതം ചെയ്യുകയും അത് നടപ്പാക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാന്‍3 ദൗത്യത്തിന് പ്രസിഡന്റ് മാക്രോണ്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ആറു ദശാബ്ദക്കാലത്തെ ഇന്ത്യഫ്രാന്‍സ് ബഹിരാകാശ സഹകരണം ഇരു നേതാക്കളും അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: